Header Banner
പ്ളാസ്ററിക്ക് നിർമാർജന തീവ്ര യജ്ഞവും ഹരിത കർമ്മസേനയെ ആദരിക്കലും നടന്നു

പ്ളാസ്ററിക്ക് നിർമാർജന തീവ്ര യജ്ഞവും ഹരിത കർമ്മസേനയെ ആദരിക്കലും നടന്നു

കുമളി: വനമഹോത്സവത്തോടനുബന്ധിച്ച് പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷൻ, കുമളി ഗ്രാമപഞ്ചായത്ത്, വണ്ടിപെരിയാർ ഗവ. പോളിടെക്നിക് കോളേജ് എൻ.എസ്.എസ്. യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കുമളിയിൽ പ്ലാസ്റ്റിക് നിർമാർജന തീവ്രയജ്ഞം സംഘടിപ്പിച്ചു. കുമളി ബസ് സ്റ്റാൻഡ്, അനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളിലായിരുന്നു ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ.പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിന്റെ ഉദ്ഘാടനം കുമളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോബിൻ കാരക്കാട്ട് നിർവ്വഹിച്ചു. പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ പി. യു. സാജു IFS ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് നാടിനെ മാലിന്യമുക്തമാക്കാൻ മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുന്ന കുമളി പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളെ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു
ഇതിന്റെ ഉദ്ഘാടനം ഷക്കീല ഷാജി നിർവ്വഹിച്ചു.ഇക്കോഡെവലപ്പ്മെന്റ് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ സൂരജ് ഭാസ്കർ സ്വാഗതവും തേക്കടി റെയിഞ്ച് ഫോറസ്ററ് ഓഫീസർ ഫ്രാൻസിസ് എം. യോഹന്നാൻ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർമാരായ വിനീത അഖിൽ, സിറിൽ യോഹന്നാൻ, കുടുംബശ്രീ ചെയർപേഴ്സൺ ജയമോൾ മനോജ്‌, പി. ടി. സി. എഫ്. ഗവേണിങ് ബോഡി അംഗം ഷാജി കുരിശുംമൂട്, എൻ. എസ്. എസ്. പ്രോഗ്രാം കോർഡിനേറ്റർ ഇർഷാദ് ഖാദർ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കുമെന്ന ദൃഢപ്രതിജ്ഞയോടെയാണ് യജ്ഞം സമാപിച്ചത്