Header Banner
ഓട്ടോ ടാക്സി തൊഴിലാളികൾ പ്രതിഷേധ മാർച്ച് നടത്തി.

ഓട്ടോ ടാക്സി തൊഴിലാളികൾ പ്രതിഷേധ മാർച്ച് നടത്തി.


പീരുമേട് മോട്ടോർ വാഹന ഓഫീസിലെ ഉദ്യോഗസ്ഥൻ ഓട്ടോ ടാക്സി തൊഴിലാളികളെ ദ്രോഹിക്കുന്നതായി ആരോപിച്ചാണ് തൊഴിലാളികൾ പ്രതിഷേധ മാർച്ച് നടത്തിയത് സമരം സിഐടിയു ജില്ലാ പ്രസിഡന്റ് ആർ തിലകൻ ഉദ്ഘാടനം ചെയ്തു. എൻ എം കുശൻ അധ്യക്ഷനായി. വിനോദസഞ്ചാര മേഖലയിൽ ഈ രംഗത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നൂറുകണക്കിന് ടാക്സി തൊഴിലാളികളെയാണ് നിസാര കാരണത്തിന്റെ പേരിൽ കടുത്ത പിഴ ഈടാക്കി ദ്രോഹിക്കുന്നതെന്നും ഇത് മനുഷ്യത്വരഹിതമാണെന്നും നേതാക്കൾ ആരോപിച്ചു കഴിഞ്ഞ ദിവസം വാഗമൺ മേഖലയി സ്വകാര്യ വാഹനത്തിൽ യൂണിഫോറം ധരിക്കാതെ എത്തിയ ഉദ്യോഗസ്ഥൻ  മുഴുവൻ ടാക്സി ജീപ്പുകൾക്കും കടുത്ത പിഴ നൽകി ശിക്ഷിച്ചു.



പരിഷ്കരിച്ച് നിലവിൽ വന്നനിയമങ്ങളെ സംബന്ധിച്ച് തൊഴിലാളികൾക്ക് ആവശ്യമായ ബോധവൽക്കരണം പോലും നടത്താതെ മനുഷ്യത്വരഹിതമായി പെരുമാറുന്ന ഉദ്യോഗസ്ഥന്റെ നിലപാട് തൊഴിലാളികളെ കടുത്ത സാമ്പത്തിക ബാധ്യതകളിലേക്കാണ് എത്തിക്കുന്നത് ഇത് മാത്രമല്ല ഏലപ്പാറയിലും വാഗമണ്ണിലും തുടർച്ചയായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പഞ്ചായത്ത് ഭരണസമിതിക്കും കഴിഞ്ഞിട്ടില്ല.



മോട്ടോർ വാഹന വകുപ്പ്ഉദ്യോഗസ്ഥന്റെ നിലപാടിൽ പ്രതിഷേധിച്ച് നടത്തിയ സമരത്തിൽ സിപിഐ(എം) ഏലപ്പാറ ഏരിയ സെക്രട്ടറി എം ടി സജി  , മോട്ടോർ തൊഴിലാളി യൂണിയൻ  സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രവികുമാർ , ജില്ലാ ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ  ഏലപ്പാറ ഏരിയ സെക്രട്ടറി എസ് അനിൽകുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് അഫ്സൽ മുഹമ്മദ്, എന്നിവർ സംസാരിച്ചു.