കിസാൻ സർവ്വീസ് സൊസൈറ്റിയുടെ ആറാമത് ജില്ലാ സമ്മേളനമാണ് ജൂലൈ 25 അടിമാലിയിൽ നടക്കുന്നത്. രാവിലെ 10 മണിക്ക് അടിമാലി ഗ്രാമവികസന ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ദേവികുളം എം എൽ എ എഫ്. രാജ ഉദ്ഘാടനം ചെയ്യുമെന്ന് സൊസൈറ്റി ജില്ലാ പ്രസിഡന്റ ജോൺ പി എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയിൽ വനിതാ കർഷകരുടെ സാധ്യതകളെക്കുറിച്ച് കെഎസ്എസ് ദേശീയ ചെയർമാൻ ഡോക്ടർ ജോസ് തയ്യിൽ മുഖ്യപ്രഭാഷണം നടത്തും. അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മോഹനൻ നായർ തുടങ്ങിയവർ പരിപാടി പങ്കെടുക്കുമെന്ന് വാർത്താസമ്മേളനത്തിൽ വെള്ളത്തൂവൽ പഞ്ചായത്ത് യൂണിറ്റ് വൈസ് പ്രസിഡന്റ് അഗസ്റ്റിൻ വെളിയത്ത് ഇടുക്കി ജില്ലാ സെക്രട്ടറി പ്രശാന്ത് പി ഞവരക്കാട്ട് തുടങ്ങിയവർ അറിയിച്ചു .


