ഗുരുതരമായി പരിക്കേറ്റ പിടിയാനയെ അവശനിലയിൽ കണ്ടെത്തി. ബുധനാഴച്ച രാവിലെ ആനക്കുളം ഓരിലാണ് ആനയെ പ്രദേശവാസികൾ കണ്ടത്. ആനയുടെ പിറകുഭാഗത്ത് വലിയ മുറിവിലുടെ പഴുപ്പ് പുറത്തേക്ക് ഒലിച്ചിറങ്ങുന്ന സ്ഥിതിയാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഗുരുതര പരിക്കേറ്റ കാട്ടാനയെ ആനക്കുളം ഓരിൽ വെള്ളത്തിൽ തന്നെ നിൽക്കുന്നത് പ്രദേശവാസികൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആനയെ നിരീക്ഷിച്ചപ്പോഴാണ് പിൻഭാഗത്ത് വലിയ രീതിയിലുള്ള മുറിവ് കണ്ടത്. ഇതേത്തുടർന്ന് പ്രദേശവാസികൾ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കാട്ടാനകൾ പരസ്പരം കുത്തു കൂടിയത് മൂലമുണ്ടായ മുറിവാകാമെന്ന് മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ കോഡിനേഷൻ മെമ്പറായ കെ ബുൾബേന്ദ്രൻ പറഞ്ഞു.
ഒരു കാലിന് സ്വാധീനക്കുറവുമുണ്ട്. ചെവിയുടെ പിൻഭാഗത്തും മുറിവേറ്റതായി നിരീക്ഷണ സംഘം പറഞ്ഞു. കാട്ടാനകൾ പതിവായി വെള്ളം കുടിക്കാനെത്തുന്ന ഓരിൽ വെള്ളത്തിൽ തന്നെ നിൽക്കുകയായിരുന്നു ഈ പിടിയാന. തുടർന്ന് വനത്തിനുള്ളിലേക്ക് കയറി.



