Header Banner
താളം തെറ്റി ഉപ്പുതറ പഞ്ചായത്തിലെ ഹരിതകർമ്മ സേന പ്രവർത്തനങ്ങൾ

താളം തെറ്റി ഉപ്പുതറ പഞ്ചായത്തിലെ ഹരിതകർമ്മ സേന പ്രവർത്തനങ്ങൾ


2022ൽ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഹരിത കർമ്മസേനക്കുളള അവാർഡ് വാങ്ങി നാടീൻറെ അഭിമാനമായ ഉപ്പുതറ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ആണ് സ്ഥലപരിമിതി മൂലം താളംതെറ്റുന്നത്.

 നിലവിൽ മാർക്കറ്റിനുളളിൽ ഉള്ള അറവുശാലക്കായി പണിത കെട്ടിടത്തിൽ ആണ് ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ നടക്കുന്നത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഹരിത കർമ്മസേനയുടെ M C F കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങിയിട്ടുളളതാണ്.

അതിനനുവദിച്ചിരുന്ന 23ലക്ഷം രൂപ ഈ ഭരണസമിതി പണി പൂർത്തിയാക്കാത്തതുമുലം ലാപ്സായി പോയി.നിലവിൽ ഹരിത കർമ്മസേനയുടെ പ്രവർകർക്ക് പ്ളാസ്റ്റിക് മാലിന്യങൾ തരം തിരിക്കാൻ ഇരുന്നു ജോലി ചെയ്യാനുളള സൗകര്യം പോലും നിലവിൽ ഇല്ല.
വീടുകളിൽ നിന്ന് ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങൾ സംസ്കരിച്ചു വളം ആക്കി മാറ്റുന്ന പദ്ധതി സ്ഥലപരിമിതി മൂലം നിലവിൽ നിർത്തി വെച്ചിരിക്കുകയാണ്.ഹരിതകർമ്മസേനക്ക് പുതിയ കെട്ടിടം പണിത് അവിടേക്ക് പ്രവർത്തനങ്ങൾ മാറ്റുകയും അറവുസംസ്കാര ശാല സ്ളോട്ടർ ഹൗസ് പുനരുദ്ധാരണം നടത്തി മാർക്കറ്റിൽ ഇറച്ചി,മീൻ എന്നിവ ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിലവിൽ ഉപ്പുതറ മാർക്കറ്റിൽ ഇറച്ചി, മൽസ്യ സ്റ്റാൾ പ്രവർത്തിക്കുന്നില്ല.