Header Banner
ഉപ്പുതറ ഗവ ആശുപത്രിയിൽ ഡോക്ടറുമാരുടെ കൊഴിഞ്ഞു പോക്ക്!

ഉപ്പുതറ ഗവ ആശുപത്രിയിൽ ഡോക്ടറുമാരുടെ കൊഴിഞ്ഞു പോക്ക്!

 


റിപ്പോർട്ട്: ഷിനു ഫിലിപ്പ്

ഉപ്പുതറ ഗവ ആശുപത്രിയിൽ നിലവിൽ നിലവിൽ മൂന്ന് സ്ഥിരം ഡോക്ടർമാരാണ് ഉള്ളത് ഇതിൽ ഒരാൾ ഈ മാസം മുപ്പതിന് കോട്ടയം മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറി പോകുബോൾ ദിവസവും നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ഓ പിയുടെ പ്രവർത്തനം താറുമാറാകും. തോട്ടം മേഖല, ആദിവാസി മേഖലകൾ ഉൾപെടുന്ന പഞ്ചായത്തിലെ ഏക സർക്കാർ ചികിത്സാലയമാണ് ഉപ്പുതറ സി എച്ച് സി



ഏഴ് ഡോക്ടറുമാരുടെ സേവനം വരെ ഉണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ മൂന്ന് സ്ഥിരം ഡോക്ടർമാരും ഈവനിംഗ് ഓ പിക്ക് ബ്ളോക്ക് പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടറും മെഡിക്കൽ ഓഫീസറും ആണ് നിലവിൽ ഉള്ളത്.  ഡോക്ടർമാർ സ്ഥലം മാറ്റം വാങ്ങി പോയതാണ് ആശുപത്രി പ്രവർത്തനങ്ങൾക്ക് തിരിച്ചടി ആയത് !

ഡോക്ടർമാരുടെ കുറവ് മൂലം മാസങ്ങൾക്ക് മുമ്പ് ഐ പി നിലച്ചു ഐ പി യിൽ പ്രവേശിക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ കിടക്കണം എന്ന് എഴുതി നൽകണം രാത്രി ഒരു നഴ്സ് മാത്രമാണ് ആശുപത്രിയിൽ ഉള്ളത് ഡോക്ടർമാരുടെ സ്ഥലംമാറ്റം തടയാൻ മെഡിക്കൽ ഓഫീസർ ശ്രമിച്ചു എങ്കിലും സ്വാധീനം ചെലുത്തി ഡോക്ടർമാർ സ്ഥലം മാറി പോയി. ഇതോടെ രാത്രി ചികിത്സ നിർത്തേണ്ടി വന്നു; മെഡിക്കൽ ഓഫീസർക്ക് ഭാരിച്ച ഉത്തരവാദിത്വം ഉണ്ടെങ്കിലും തിരക്ക് വർദ്ധിക്കുബോൾ പരീശോധനക്ക് അദ്ദേഹവും തയ്യാറാകും.



നിലവിൽ ഓ പിയിൽ മൂന്ന് ഡോക്ടമാരാണുളളത് ഇതിൽ ഒരു ഡോക്ടർ സ്ഥലം മാറി പോകുന്നതോടെ  രണ്ട് ഡോക്ടർമാരായി ചുരുങ്ങും ഉന്നതികളിലും സബ് സെൻ്റർറുകളും നടത്തുന്ന ക്യാബിലേക്ക് ഒരു ഡോക്ടർക്ക് പോകേണ്ടതായി വരും പകർച്ച പനികളും മറ്റു രോഗങളും പടർന്നു പിടിക്കുബോൾ ദിവസവും ആയിരക്കണക്കിന് രോഗികൾ ആണ് ചികിത്സക്ക് എത്തുന്നത് അടിയന്തരമായി ആവശ്യത്തിന് ജീവനക്കാരെ നൽകി ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.