ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും, തങ്കമണി പോലീസും, തങ്കമണി എക്സൈസും സംയുക്തമായി ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി തങ്കമണി എക്സൈസ് ഇൻസ്പെക്ടർ രാഹുൽ ജോൺ ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരെ 'കായിക ലഹരി' എന്ന പേരിലാണ് തങ്കമണി പോലീസും, തങ്കമണി എക്സൈസും സ്കൂളിലെ എൻസിസി ആർമി വിഭാഗവും സംയുക്തമായി പരിപാടികൾ സംഘടിപ്പിച്ചത്. ലഹരിക്കെതിരെ പോരാടുവാൻ കുട്ടികളെ പ്രാപ്തരാക്കുവാനും ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അത് അധികാരികളെ അറിയിക്കുവാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി 4 അടി വീതിയും 20 അടി നീളവുമുള്ള കൂറ്റൻ ബാനർ സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ചു. തുടർന്ന് നടന്ന യോഗം തങ്കമണി എക്സൈസ് ഇൻസ്പെക്ടർ രാഹുൽ ജോൺ ഉദ്ഘാടനം ചെയ്തു
ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബും, ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ട് മത്സരം തങ്കമണി എസ് ഐ ബിജു ബേബി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ സാബു കുര്യൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മധു കെ ജയിംസ്, സ്റ്റാഫ് സെക്രട്ടറി ജോബിൻ കളത്തിക്കാട്ടിൽ, കായിക അധ്യാപകൻ ഫ്രാങ്ക്ളിൻ വി.ഷാജി,എസ്.ഐ സേവ്യർ പി ഡി, എക്സൈസ് പ്രിവന്റ്യൂ ഓഫീസർ ബിനു ജോസഫ്, ഓഫീസർമാരായ സുജിത്ത് എസ്, ബേസിൽ പോൾ തുടങ്ങിയവർ പങ്കെടുത്തു.