മുല്ലപെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷ വിലയിരുത്തൽ നടത്തുന്നതിനായി രൂപീകരിച്ച സ്വാതന്ത്ര വിദഗ്ദ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്താൻ പുതിയ നാമനിർദ്ദേശം സമർപ്പിക്കണമെന്ന് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ അണക്കെട്ട് സുരക്ഷ അതോറട്ടി കേരള സർക്കാരിനോട് അവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു.