കൂട്ടാർ പുഴയെ വീണ്ടെടുക്കാൻ ഒരുമിച്ച് പ്രദേശ വാസികൾ.ഏതാനും മാസങ്ങൾക് മുൻപ് മിന്നൽ പ്രളയം ഉണ്ടായി നാശനഷ്ടം ഉണ്ടായ സാഹചര്യത്തിൽ വീണ്ടും ദുരന്തം ആവർത്തിയ്ക്കാതിരിയ്ക്കാനാണ് നാട്ടുകാർ ഒരുമിച്ചത്.നീരോഴുക്ക് സുഗമമാക്കുന്നതിനായി പുഴയിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളും പുഴയിലേയ്ക് ഇറങ്ങി നിൽക്കുന്ന മരങ്ങളും മറ്റും നീക്കം ചെയ്തു.ഒഴുക്ക് തടസപെടാൻ സാധ്യത ഉള്ള ചില നിർമ്മിതികൾ പൊളിച്ചു നീക്കി
ഏതാനും മാസങ്ങൾക്ക് മുൻപ് കൂട്ടാർ പുഴയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ പാലം ഒലിച്ചു പോവുകയും വാഹനങ്ങൾ ഒഴുക്കിൽ പെട്ട് പൂർണ്ണമായും നശിയ്ക്കുകയും ചെയ്തിരുന്നു. സമാന സാഹചര്യം തുടർന്നും ഉണ്ടാകാതിരിയ്ക്കാനാണ് നാട്ടുകാർ ചേർന്ന് പുഴ ശുചീകരിച്ചത്

ഗ്രാമ പഞ്ചായത്തിന്റെ നിർദേശ പ്രകാരം കൂട്ടാറിലെ വ്യാപാരികളുടെ നേതൃത്വത്തിലാണ് ശുചീകരണംപുഴയുടെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞു കൂടിയിരുന്ന മര കഷ്ണങ്ങളും ചപ്പു ചവറുകളും നീക്കം ചെയ്തു. പുഴയിലേയ്ക് ചാഞ്ഞ് വളർന്നു നിന്നിരുന്ന മര ചില്ലകളും വെട്ടിമാറ്റി
ഇതോടൊപ്പം ഒഴുക്കിന് തടസമായി നിന്ന നിർമ്മിതികളും പൊളിച്ചു നീക്കി. കരുണപുരം പഞ്ചായത്ത് സെക്രട്ടറി ബ്രൈറ്റ് മോൻ ,പഞ്ചായത്ത് അംഗം സുനിൽ കൊല്ലക്കാട്ട്, വിവിധ മത സാമൂഹിക വ്യാപാര പ്രസ്ഥാനങ്ങളുടെ നേതാക്കളായ ജോയി വർഗീസ്, അജയൻ കഞ്ഞിപ്ലാക്കൽ,ജിജി കുറുമാക്കൽ,നിസാം കൊച്ചുമുറിയിൽ,മധു മണ്ണാനി ,ബിനോയ് സൂര്യ,ഹനീഫ ഇടശ്ശേരി,സതീശൻ പഴഞ്ഞിയിൽ,അലി റാവുത്തർ, സജി കുമരകംമെട്ട്,സാബു കൂട്ടാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ...