Header Banner
ഏലത്തോട്ടത്തിൽ മരം വീണ് തമിഴ്‌നാട് സ്വദേശിനിയായ തൊഴിലാളി മരിച്ചു.

ഏലത്തോട്ടത്തിൽ മരം വീണ് തമിഴ്‌നാട് സ്വദേശിനിയായ തൊഴിലാളി മരിച്ചു.

 


കുമളി:
ചക്കുപള്ളം മാങ്കവലയിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഉണങ്ങിയ മരം ഒടിഞ്ഞുവീണ് തമിഴ്‌നാട് സ്വദേശിനിയായ വനിതാ തൊഴിലാളി മരിച്ചു. തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ സ്വദേശിനി പെരുമായി ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ തമിഴ്‌നാട്ടിൽ നിന്നും അതിർത്തി കടന്ന് മാങ്കവലയിലെ ഏലത്തോട്ടത്തിൽ ജോലിക്ക് എത്തിയതായിരുന്നു ഇവർ. തോട്ടത്തിൽ കായ്‌ കോരുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഉണങ്ങിയ മരം പെട്ടെന്ന് ഒടിഞ്ഞ് പെരുമായിയുടെ തലയിലേക്ക് വീഴുകയായിരുന്നു.



തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തന്നെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തോട്ടങ്ങളിലെ ഉണങ്ങി നിൽക്കുന്ന മരങ്ങൾ അപകടഭീഷണിയാകുന്നത് സംബന്ധിച്ച് മുൻപും പരാതികൾ ഉയർന്നിരുന്നു. സംഭവത്തിൽ കുമളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം തമിഴ്‌നാട്ടിൽ നിന്നുള്ള ബന്ധുക്കൾക്ക് വിട്ടു നൽകും.