റിപ്പോർട്ട്: പ്പോർട്ട്: ഷിജോ ഫിലിപ്പ്
ഉപ്പുതറ ടൗണിലേയും, മാർക്കറ്റിലേയും ഭക്ഷ്യ വില്പനശാലകളിൽ താലൂക്ക് സപ്ലേ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി ഭക്ക്ഷ്യ സാധനങ്ങളുടെ ഗുണമേന്മ, വില്പന ശാലകളുടെ ലൈസൻസ് വിലവിവരപ്പട്ടിക പ്രദർശനം എന്നിവയാണ് പ്രധാനമായും പരിശോധന നടത്തിയത്.
വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് മുൻപ് പല തവണ ആവശ്യപ്പെട്ടിട്ടും പ്രദർശിപ്പിക്കാത്ത വ്യാപാരസ്ഥാപനങ്ങൾക്ക് ഉദ്യോഗസ്ഥർ താക്കീത് നല്കി വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലെ ഓഫീസർ എം ഗണേശൻ അറിയിച്ചു.
താലൂക്ക് സപ്ലേ ഓഫീസർ എം ഗണേശനൊപ്പം റേഷനിംഗ് ഇൻസ്പെക്ടർമാരായ ഷിജു മോൻ തോമസ്, റെജി തോമസ് , വിജയ് കൃഷ്ണൻ. എന്നിവരും പരിശോധനയിൽ പങ്കെടുത്തു. സമീപ പ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്.
.jpeg)


