ഗതാഗതക്കുരുക്കും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഉപ്പുതറ
ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റ ഗ്രാമമായ ഉപ്പുതറ കുടിയേറ്റത്തിൻ്റെ 100 വർഷം പിന്നിടുമ്പോഴും വികസനത്തിൽ ഏറെ പിന്നിലാണ് ഗതാഗതക്കുരുക്ക് മാത്രമല്ല ആദ്യ കുടിയേറ്റ ഗ്രാമത്തിലെ ടൗണായ ഉപ്പുതറയില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങള്‍ നിരവധിയാണ്. ടൗണിലെത്തുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പോലും വേണ്ട സൗകര്യങ്ങളില്ല. ബസ്റ്റാന്‍റ് പണികഴിപ്പിച്ചിരിക്കുന്നത് ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ. ഇവിടെയാകട്ടെ രാത്രികാലങ്ങളിൽ ബസ് പാർക്കിംഗിനായി മാത്രം ഉപയോഗിക്കുന്നു രാത്രികാലങ്ങളിൽ മദ്യപന്മാരുടെയും സാമൂഹിക വിരുദ്ധരുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു ഈ ബസ് സ്റ്റാൻഡ് രാത്രികാലങ്ങളിൽ നിരന്തര പ്രശ്നങ്ങളും ഇവിടെ പതിവാണ് ടൗണിനെ ഏറെ വീർപ്പുമുട്ടിക്കുന്നതാണ് ഗതാഗതക്കുരുക്ക് ബിസിനസ് ആവശ്യങ്ങൾക്കായി ഉപ്പുതറയിൽ എത്തുന്ന ആളുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെ ഇല്ല കൂടാതെ തേക്കടി എറണാകുളം ഹൈവേ കടന്നുപോകുന്ന ഇവിടെ രണ്ട് ബസുകൾ ഒരുമിച്ച് പാർക്ക് ചെയ്താൽ റോഡ് മുഴുവൻ ബ്ളോക്ക് ആകുന്ന അവസ്ഥയാണ്. അത് പോലെ തന്നെ കണ്ണംപടി കിഴുകാനം അടക്കമുളള സ്ഥലങ്ങളിലേക്ക് കടന്നു പോവാൻ നിരവധി യാത്രക്കാർ ആണ് ദിവസവും ഇവിടെ എത്തുന്നത് പ്രാഥമിക ആവശ്യങ്ങൾക്കായി ടൗണിൽ എത്തുന്നവർ വളരെയേറെ ബുദ്ധിമുട്ടുന്നു ഒരു കംഫർട്ട് സ്റ്റേഷൻ ഉള്ളത് അരകിലോമീറ്റർ അകലെ ബസ് സ്റ്റാൻഡിൽ ആണ് ഈ ഭരണസമിതി മുബാകെ വ്യാപാരികൾ അപേക്ഷ നൽകിയെങ്കിലും അതും എങ്ങും. എത്തിയില്ല പാർക്കിംഗ് സൗകര്യം ഇല്ലാത്തതു മൂലം ആളുകൾ ബിസിനസ് ആവശ്യത്തിനായി മറ്റു സ്ഥലങ്ങൾ തെരഞെടുക്കുന്നത് വ്യാപാരികൾക്ക് വലിയ തിരിച്ചടി ആണ് ഉപ്പുതറ യുടെ അടിസ്ഥാന സൗകര്യവികസനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
