മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റ് ജില്ലക്കാകമാനം ആശ്വാസകരമാണെന്നും പീരുമേടിൻ്റെ കാർഷിക മേഖലക്കും , തോട്ടം മേഖലയ്ക്കും ആശ്വാസം പകരുന്നതാണെന്നും പീരുമേട് എം.എൽ എ അഡ്വ: സിറിയക്ക് തോമസ് പട്ടയപ്രശ്നത്തിനും നിർമ്മാണ നിരോധനത്തിനും പരിഹാരം കാണാൻ സാധിച്ചതും പ്രതിസന്ധിയിലായ തോട്ടം മേഖലക്ക് വിള വൈവിധ്യ പദ്ധതിയിലൂടെ ഉണർവേകാൻ സാധിക്കുകയും തൊഴിലാളികൾക്ക് തൊഴിൽ സ്ഥിരതയും മികച്ച ജീവിത സാഹചര്യങ്ങൾക്കുതകുന്ന പ്രഖ്യാപനങ്ങളാണ് ബഡ്ജറ്റിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു വൺ ഇയർ കരുതൽ പദ്ധതി തോട്ടം മേഖലയിലെ അഗതികൾക്കും , പ്രായമായവർക്കും രോഗികൾക്കും സഹായകരമാകുമെന്നും തൊഴിലാളി ക്ഷേമത്തിനും റോഡുകൾ , പാലങ്ങൾ , സ്‌കൂൾ നവീകരണം എന്നിവക്കും ഫണ്ട് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സിറിയക്ക് തോമസ് എം എൽ എ പറഞ്ഞു
.jpeg)