റവന്യൂഭൂമി കയ്യേറി റിസോർട്ടും കൃഷിയും നടത്തുകയാണ് ജില്ലയ്ക്ക് പുറത്തുനിന്നുള്ള കയ്യേറ്റക്കാർ പരാതിയെ തുടർന്ന് പീരുമേട് എംഎൽഎ അഡ്വ: സിറിയക് തോമസ് സ്ഥലം സന്ദർശിച്ചു.
വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിനടുത്ത് ഏറ്റവും ആകർഷകമായ കാഴ്ച സമ്മാനിക്കുന്ന സ്ഥലമാണ് വരാട്ടുമേട് ഇവിടെ കുറച്ചുനാളുകളായി അനധികൃത കയ്യേറ്റം നടക്കുന്നതായി പരാതി ഉയർന്നിരുന്നു പട്ടയഭൂമി വാങ്ങിശേഷമാണ് റവന്യൂഭൂമി കയ്യേറുന്നത് റിസോർട്ട് നിർമ്മാണവും പട്ടയഭൂമിയിൽ നിന്ന് മണ്ണിട്ട് പാറനികത്തി കൃഷിയും ആരംഭിച്ചിട്ടുണ്ട് രണ്ട് സ്വകാര്യ വ്യക്തികൾ ഇവിടേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തതിനുശേഷം ആണ് ഭൂമി കയ്യേറ്റം നടത്തിയത് പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും പഞ്ചായത്തിൻറെ അധികാരപരിധിയിൽ വരുന്ന സ്ഥലമല്ലാത്തതിനാൽ കളക്ടർക്ക് പഞ്ചായത്ത് പരാതി നൽകുകയും നിർമ്മാണം നിർത്തിവയ്ക്കുവാൻ കളക്ടർ ഉത്തരവിടുകയും ചെയ്തു ഈ ഉത്തരവിന് പുല്ലുവില നൽകി നിർമ്മാണം തകൃതിയായി നടക്കുകയാണ് ഏലപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ഉമർ ഫറൂക്ക് എംഎൽഎ സിറിയക്ക് തോമസിൻ്റെ ശ്രദ്ധയിൽ പ്പെടുത്തുകയും ഇതിനെ തുടർന്ന് എംഎൽഎയും പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർ സ്ഥലം സന്ദർശിക്കുകയും ചെയ്തു. സർക്കാർ ഭൂമി കൈയേടാൻ ആരെയും അനുവദിക്കുന്നില്ല എന്നും വരാട്ടുമേട്ടിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു വിനോദസഞ്ചാരകേന്ദ്രമായ ഈ ഭൂമി സർക്കാർ ഏറ്റെടുത്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കി ടൂറിസ്റ്റ് കേന്ദ്രമാക്കി പ്രഖ്യാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.
ഏലപ്പാറ, വാഗമൺ വില്ലേജുകളിൽ പെട്ട ഭൂമിയാണ് വരാട്ടമേട് രണ്ട് വില്ലേജുകളിൽ ഉൾപ്പെട്ടതായതിനാൽ റവന്യൂ അധികൃതർ ശ്രദ്ധിക്കാത്തതും റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കയ്യേറ്റം നടക്കുന്നതെന്നും ആരോപണം ഉണ്ട്..
.jpeg)