Header Banner
വാഗമൺ വരാട്ടുമേട് കൈയ്യേറ്റ ഭൂമിയിൽ സി.പി ഐ (എം) ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസും സംഘവും സന്ദർശനം നടത്തി.

വാഗമൺ വരാട്ടുമേട് കൈയ്യേറ്റ ഭൂമിയിൽ സി.പി ഐ (എം) ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസും സംഘവും സന്ദർശനം നടത്തി.

 


വാഗമൺ വരാട്ടു മേടിലെ കൈയ്യേറ്റ ഭൂമിയിൽ സി.പി.ഐ (എം ) ജില്ലാ സെക്രട്ടറി സി.വി വർഗീസിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു ജില്ലയിലെ ടൂറിസ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ കൈയ്യേറ്റങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതായി അദ്ദേഹം പറഞ്ഞു ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഏലപ്പാറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ജനങ്ങളുടെ പിന്തുണയോടെ ഭൂമി വീണ്ടെടുക്കൽ പ്രഖ്യാപനം നടത്തുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു മുൻ സർക്കാരിൻ്റെ കാലത്ത് കൈയേറ്റത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത് എന്നും 7 അംഗ ദൗത്യ സംഘത്തിൻ്റെ പ്രവർത്തനം ഫലപ്രദമല്ലാത്തത് കൊണ്ട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കുകയും വരാട്ടുമേട് പ്രദേശത്ത് സർക്കാർ ഭൂമി യെന്ന 23 ബോർഡുകൾ സ്ഥാപിച്ച് തിരിച്ച് പിടിച്ച ഭൂമിയാണ് ഇപ്പോൾ ബോർഡുകൾ മാറ്റി വീണ്ടും കൈച്ചറിയിരിക്കുന്നത് ഇതിനെതിരെ സർക്കാർ  ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ജാഗ്രത സമിതി രൂപീകരിച്ച് ജന പിന്തുണയോടെ പ്രദേശം സംരക്ഷിക്കുമെന്ന സി.വി വർഗീസ് പറഞ്ഞു കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, സിപിഐ(എം) ജില്ലാ കമ്മിറ്റിയംഗം എം ,ജെ വാവച്ചൻ, ഏരിയ സെക്രട്ടറി എം ടി സജി , ആന്റപ്പൻ ജേക്കബ്,സി സിൽവസ്റ്റർ തുടങ്ങി വരും സംഘത്തിലുണ്ടായിരുന്നു