Header Banner
ദ്വിദിന സൗജന്യ മെഡിക്കൽ ക്യാംപ് സമാപിച്ചു.

ദ്വിദിന സൗജന്യ മെഡിക്കൽ ക്യാംപ് സമാപിച്ചു.

 


വണ്ടിപ്പെരിയാർ ചെങ്കര എസ്റ്റേറ്റിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു; 750-ഓളം പേർക്ക് ആശ്വാസമായി
നമ്പിക്കൈ ഹൗസ് ഓഫ് ഹോപ്പ്, കെ.എം.ജി ചാരിറ്റബിൾ ട്രസ്റ്റ്, നാഗർകോവിൽ മെഡിവിഷൻ, കുട്ടിക്കാനം മരിയൻ കോളേജ് സോഷ്യൽ വർക്ക് വിഭാഗം (BSW) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'എല്ലാവർക്കും ആരോഗ്യം' (Health for All) എന്ന സന്ദേശവുമായി സംഘടിപ്പിച്ച ദ്വിദിന സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരമായി സമാപിച്ചു.




തോട്ടം മേഖലയിലെ തൊഴിലാളികളും നാട്ടുകാരുമടക്കം 750-ഓളം പേർക്ക് ക്യാമ്പ് പ്രയോജനപ്രദമായി.
ചെങ്കര എസ്റ്റേറ്റ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് അഡ്വ. സിറിയക് തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
റൂബിൻ സാമുവൽ അധ്യക്ഷനായി.
നമ്പിക്കൈ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ റൂബൻ ഡാനിയേൽ ക്യാമ്പിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.




മെഡിവിഷൻ പ്രതിനിധി ജോണി ക്യാമ്പ് ഓറിയന്റേഷൻ നടത്തി. ജില്ലാ പഞ്ചായത്ത് അംഗം മണിമേഖല, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയ് കുര്യൻ, വാർഡ് മെമ്പർമാരായ പ്രസാദ് മണി, ശാന്തി രാജേഷ്, ചന്ദ്രശേഖർ, എച്ച്.എം.എൽ (HML) പേഴ്സണൽ മാനേജർ ബിജോ മാനുവൽ ജെ. വെട്ടം, വെൽഫെയർ ഓഫീസർ ജോബിൻ ജോർജ്ജ് ,
കെ.എം.ജി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം ഗണേശൻ , എന്നിവർ പ്രസംഗിച്ചു.




രണ്ടു ദിവസങ്ങളിലായി വിപുലമായ ആരോഗ്യ പരിശോധനകളാണ് ക്യാമ്പിൽ ഒരുക്കിയിരുന്നത്. രണ്ടാം ദിവസം നടന്ന ദന്തപരിശോധനാ വിഭാഗത്തിൽ വിദഗ്ധരുടെ നേതൃത്വത്തിൽ മുപ്പതോളം പേർക്ക് സൗജന്യമായി പല്ല് പറിച്ചുമാറ്റൽ ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകി. പരിശോധനയ്ക്കിടെ ഗുരുതരമായ ഹൃദ്രോഗ ലക്ഷണങ്ങളുള്ള (Chronic Heart Disease) മൂന്ന് രോഗികളെ കണ്ടെത്തുകയും, ഇവർക്ക് തുടർചികിത്സയ്ക്കായി അടിയന്തര വിദഗ്ധ പരിശോധനകളും മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാക്കുകയും ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ മരുന്നുകളും കൺസൾട്ടേഷനും ലഭ്യമാക്കിയിരുന്നു.