Header Banner
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രാർത്ഥനാ യോഗം ഇടുക്കി ഭദ്രാസന വാർഷിക സമ്മേളനം നടന്നു..

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രാർത്ഥനാ യോഗം ഇടുക്കി ഭദ്രാസന വാർഷിക സമ്മേളനം നടന്നു..


 അയ്യപ്പൻകോവിൽ സെന്റ് മേരീസ് ഓർത്തഡോക്സ് ദൈവാലയത്തിൽ നടന്ന സമ്മേളനം റോയ് കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ സേവേറിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു.



എത്രത്തോളം പ്രാർത്ഥിക്കുന്നു, എത്ര സമയം പ്രാർത്ഥിക്കുന്നു എന്നതിലല്ല, മനുഷ്യന്റെ മനസ്സിന്റെ നന്മയും സഹജീവികളോടുള്ള കരുതലുമാണ് ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ റോയി പൗലോസ് പറഞ്ഞു.



നമ്മൾ പ്രാർത്ഥിക്കുമ്പോൾ ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുന്നു എന്ന പ്രതീക്ഷ നമ്മിലുണ്ടാകുമ്പോഴാണ് പ്രാർത്ഥന അർത്ഥവത്താകുന്നതെന്ന് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ സേവേറിയോസ് അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

‘വിശുദ്ധ കുർബാനയിൽ സംഗീതത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ റവ. ഫാ. ലിജോ ജോസഫ് തൂക്കനാൽ ക്ലാസ് നയിച്ചു.



റവ. ഫാ. മാത്യു ജോൺ, റവ. ഫാ. ബിജു ആൻഡ്രൂസ്, വെരി. റവ. കെ. ടി. ജേക്കബ് കോർ എപ്പിസ്‌കോപ്പ, ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ്, സാജൻ ജോർജ് ഉഷസ്സിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി എവറസ്റ്റ്, ഫിലിപ്പ് വർഗീസ്, ജയൻ കുരുവിള, സിജോ എവറസ്റ്റ്, റവ. ഫാ. മഹേഷ് പോൾ എന്നിവർ പ്രസംഗിച്ചു.



ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽനിന്നായി നൂറുകണക്കിന് വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു.

എം. എം. ഫിലിപ്പോസ്, ഫിലിപ്പ് വർഗീസ്, കുര്യൻ കുര്യൻ എന്നിവർ നേതൃത്വം നൽകി.