Header Banner
നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

 


മറയൂർ നാച്ചിവയൽ പുളിക്കരവയൽ സ്വദേശി റോസ്മേരി എന്ന കുട്ടിയമ്മയെയാണ് (48) തൊടുപുഴ ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് ആഷ് കെ ബാൾ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.




2014 മെയ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുളിക്കര വയലിലെ റോസ് മേരിയുടെ വീട്ടിലെ കന്നുകാലി തൊഴുത്തിന്റെ മേൽക്കൂരയിൽ കമ്പിളി പുതപ്പിൽ പൊതിഞ്ഞ നിലയിൽ സമീപവാസിയായ 14 കാരൻ സൂര്യ കണ്ടെത്തിയതാണ് സംഭവം പുറത്തറിയുന്നതിന് കാരണമായത്. വീട്ടിനുള്ളിലുണ്ടായിരുന്ന പുഷ്പ വീട്ടിലെത്തിയ സൂര്യയോട് തൊഴുത്തിലെ ആടിനെ മാറ്റി കെട്ടുവാൻ നിർദ്ദേശിച്ചു. തൊഴുത്തിനടുത്ത് എത്തിയ സൂര്യ മേൽക്കൂരയിൽ നിന്നും കുഞ്ഞിന്റെ ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ഉടനടി സമീപവാസിയായ  പഞ്ചായത്തംഗം എൻ. രവിചന്ദ്രനെ വിവരമറിയിക്കുകയും രവി ചന്ദ്രൻ സമീപവാസികളുമായി സ്ഥലത്തെത്തി.



പരിശോധനയിൽ പൊക്കിൾകൊടി മുറിക്കാത്ത നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയും മറയൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് 3.45ന് മരിച്ചു. സംഭവമറിഞ്ഞിട്ടും വീടിന് പുറത്തിറങ്ങുവാൻ റോസ് മേരി തയ്യാറായില്ല. സ്ഥലത്തെത്തിയ രവിചന്ദ്രനടക്കമുള്ള സമീപ വാസികൾ റോസ് മേരിയുടെ മുഖത്തുംകമ്പിളി പുതപ്പിലും രക്തം കണ്ടതായും സംശയമുള്ളതായും പോലീസിന് മൊഴി നല്കി.



റോസ് മേരിയെ കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്ത  മറയൂർ പോലീസ് സംഘം 2014 മെയ് 13 ന് രാവിലെ 9.30ന് കുഞ്ഞിനെ രഹസ്യമായി പ്രസവിച്ച് കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കമ്പിളിപുതപ്പിൽ പൊതിഞ്ഞ് കന്നുകാലി തൊഴുത്തിന്റെ മേൽക്കൂരയിൽ വച്ചതാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.



മറയൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാർ മുൻ ഇൻസ്‌പെക്ടർ എ.ആർ ഷാനിഖാൻ അന്വേഷണം നടത്തുകയും, മൂന്നാർ മുൻ ഇൻസ്‌പെക്ടർ സാം ജോസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ് രാജേഷ് ഹാജരായി.