സി.പി ഐ (എം) ഉപ്പുതറ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സീതാറാം യെച്ചൂരി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി ലോക്കൽ കമ്മറ്റി ഓഫീസിൽ നടന്ന അനുസ്മരണം സി.പി.ഐ (എം ) ഏലപ്പാറ ഏരിയ സെക്രട്ടറി എം.ടി സജി അനുസ്മരണം നടത്തി.
വർഗീയ ശക്തികൾക്കെതിരെ ഇന്ത്യാ മുന്നണി സഖ്യത്തിന് രൂപം നൽകാൻ പ്രയത്നിച്ച് ഇന്ത്യൻ രാഷ്ട്രീയത്തിന് ദിശാ ബോധം നല്കിയ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് എം ടി സജി അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞു.
വി.പി ജോൺ, കെ.കലേഷ് കുമാർ , എ .യു സതീശൻ , ജിസ്സാ നോബർ ,
ക്രിസ്റ്റി സി.ഡി., ഷാജി എന്നിവർ പ്രസംഗിച്ചു.


