മൂഴിക്കൽ പാലം ഉടൻ യാഥാർഥ്യമാക്കുമെന്ന് പേരുമേട് എംഎൽഎ സിറിയക്ക് തോമസ്. മൂഴിക്കൽ കോൺഗ്രസ് വാർഡ് കമ്മറ്റി നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു. ആദിവാസി മേഖലയായ മൂഴിക്കലിൽ ഇനിയും വികസനം ഓടിയെത്തിയിട്ടില്ല.
നിരവധിയായ വികസനങ്ങൾ ഇനിയും ഒരു വിളിപ്പാടകളെയാണ് ഇതൊക്കെ ഓരോന്നായി പൂർത്തീകരിക്കുവാൻ കൂടെയുണ്ടാകുമെന്നും സിറിയക്ക് തോമസ് പറഞ്ഞു. കാൽനടയായി ശബരിമലയിൽ എത്തുന്ന തീർത്ഥടകർ കൂടുതലായി ആശ്രയിക്കുന്ന മേഖലയാണ് മൂഴിക്കൽ
വിവിധ പാർട്ടികളിൽ നിന്നും കോൺഗ്രസസിൽ ചേർന്നവർക്ക് സ്വീകരണവും, SSLC,+2 വിഷയങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദ്ധരിക്കുകയും ചെയ്തു.മണ്ഡലം പ്രസിഡന്റ് ഷിനോജ് ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് കെ ആർ വിജയൻ, ബൈജു, തൃതല പഞ്ചായത്ത് അംഗങ്ങളായ ജീവ മോൾ, മിനി വിനോദ്, മേരികുട്ടി ബിനോയി, സംഗീത ജോസഫ്, റോസമ്മ തോമസ്, രെഞ്ചു സജിമോൻ, സിജോ ഉള്ളാട്ടു എന്നിവർ പ്രസംഗിച്ചു.



