Header Banner
തൊടുപുഴയിൽ രണ്ടിടങ്ങളിൽ മോഷണം നടത്തിയ മോഷ്ടാവിനെ തിരുവനന്തപുരത്തുനിന്നും പിടികൂടി തൊടുപുഴ പോലീസ്..

തൊടുപുഴയിൽ രണ്ടിടങ്ങളിൽ മോഷണം നടത്തിയ മോഷ്ടാവിനെ തിരുവനന്തപുരത്തുനിന്നും പിടികൂടി തൊടുപുഴ പോലീസ്..

 


കണ്ണൂർ, ഇരിക്കൂർ, പട്ടുവം, ദാറുൽഫലാഹ വീട്ടിൽ ഇസ്മയിൽ സി ആണ് തൊടുപുഴ പോലീസിന്റെ  പിടിയിലായത്. കുമാരമംഗലം  പെരുമ്പിള്ളിച്ചിറ ഭാഗത്തുള്ള  വീടിൻറെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന  കാറും, എൻഫീൽഡ് ബൈക്കും മോഷ്ടിച്ച് കൊണ്ടുപോയശേഷം, എൻഫീൽഡ് ബൈക്ക് വഴിയിൽ ഉപേക്ഷിച്ച പ്രതി കാർ മോഷണം ചെയ്യുകയും, അന്നേ ദിവസം തന്നെ തൊടുപുഴ  മുതലക്കോടം, പഴയരി ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി അലമാരയിൽ വച്ചിരുന്ന  20,000 രൂപയും മോഷണം നടത്തിയ ശേഷം കടന്നുകളയുകയായിരുന്നു.



തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സജി മാർക്കോസിന്റെ നേതൃത്വത്തിൽ തൊടുപുഴ പോലീസ് ഇൻസ്പെക്ടർ മനീഷ് പൗലോസ്, സബ് ഇൻസ്പെക്ടർമാരായ ജിബിൻ തോമസ്, അരുൺ ചന്ദ്രൻ, അനന്തു ഡിവൈഎസ്പിയുടെ സ്ക്വാഡിലെ അംഗങ്ങളായ സബ് ഇൻസ്പെക്ടർ ഷംസുദീൻ, സിവിൽ പോലീസ് ഓഫീസർ ബിജു  ജോയി, അജിമോൻ ബാബു, സുരേഷ്, റമീസ് അമൽദേവ്, അനീഷ് ജോസ് ഇവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.