Header Banner
പോപ്സ് എസ്റ്റേറ്റ് വക തോട്ടങ്ങൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി

പോപ്സ് എസ്റ്റേറ്റ് വക തോട്ടങ്ങൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി


തിരുവനന്തപുരം. പോപ്സ് തോട്ടത്തിലെ തൊഴിൽ വിഷയങ്ങൾ സംബന്ധിച്ച് സിറിയക് തോമസ് എം.എൽ.എ നൽകിയ നിവേദനം അനുസരിച് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ മന്ത്രിയുടെ ചേമ്പറിൽ വിളിച്ചു ചേർത്ത കോൺഫ്രൻസിൽ തോട്ടം പ്രവർത്തനക്ഷമമാക്കുമാൻ മാനേജ്മെന്റ് സമ്മതിച്ചു. തൊഴിലാളികൾക്ക് നൽകേണ്ട ആനൂകൂല്യങ്ങൾ തീരുമാനിക്കുവാൻ ലേബർ കമ്മീഷണർ 17ാം തീയതി കോട്ടയത്ത് കോൺഫ്രൻസ് കൂടി തൊഴിൽ വിഷയങ്ങൾ ധാരണ ആക്കി ഈ മാസം തന്നെ തൊഴിൽ വകുപ്പുമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ എഗ്രിമെന്റ് ഉണ്ടാക്കുവാൻ തീരുമാനിച്ചു.




അഡ്വ.സിറിയക് തോമസ്.എം.എൻ.എ, തോമസ് ജേക്കബ് (പോപ്സ് മാനേജിംഗ് ഡയറക്ടർ), ബി. ശിവപ്രദാസ് (ലീഗൽ മാനേജർ),പി.കെ.രാജൻ,ഷാജീ പൈനാടത്ത്,പി ആർ അയ്യപ്പൻ (ഐ.എൻ.റ്റി.യു.സി),ആർ.തിലകൻ(സി.ഐ.റ്റു.യു ), സോബിൻ സോമൻ (എ.ഐ.റ്റി.യു.സി) പി. ഭുവനചന്ദ്രൻ (ബി.എം.എസ്)എന്നിവരും,ലേബർ ഉദ്ദ്യോഗസ്ഥന്മാരും പങ്കെടുത്തു.