Header Banner
അനധികൃത മദ്യ വിൽപനക്കെതിരെ കർശന നടപടിയുമായി എക്സൈസ്

അനധികൃത മദ്യ വിൽപനക്കെതിരെ കർശന നടപടിയുമായി എക്സൈസ്

 


അനധികൃത  മദ്യ വില്പനക്കെതിരെ കർശന നടപടിയുമായി എക്‌സൈസ് വകുപ്പ്ഓണത്തിന് ശേഷവും ലഹരി വില്പനക്കെതിരെ കർശന പരിശോധനയുമായി പീരുമേട് എക്സൈസ് സർക്കിൾ ഓഫീസ്



പീരുമേട് എക്സൈസ്  സർക്കിൾ ഓഫീസിൻ്റെ കീഴിലുള്ള പ്രദേശങ്ങളിൽ ലഹരി വേട്ടയുമായി ഉദ്യോഗസ്ഥർചൊവ്വാഴ്ച ചീന്തലാർ മാർക്കറ്റിനുള്ളിൽ നടത്തിയ പരിശോധനയിൽ പൊടി മില്ലിന് സമീപത്തെ പുരയിടത്തിൽ മൺ പൊത്തിനുള്ളിൽ ഡ്രൈ ഡേ ദിനത്തിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന 12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കണ്ടെടുത്തു



കഴിഞ്ഞ ദിവസം ഉപ്പുതറ യിൽ നിന്നും ബിവററേജസ് ഔട്ട് ലൈറ്റിന് സമീപത്ത് നിന്നും 2.750 ലിറ്റർ വാറ്റ് ചാരായവും കണ്ടെടുത്തിരുന്നുവളകോട് പ്ലാമൂട്ടിൽ നിന്ന് വീട്ടിൽ  സൂക്ഷിച്ചിരുന്ന  10 gm കഞ്ചാവ് പിടിച്ചടുത്തിരുന്നുപ്രതി പ്ലാമൂട്ടിൽ വീട്ടിൽ മാത്യു ജോൺ മകൻ ആൽബർട്ട്  ഓടി രക്ഷപെട്ടതിനാൽ അറസ്റ്റ് ചെയ്യാനായില്ല



പീരുമേട് എക്സൈസ് സർക്കിൾ ഓഫീസിലെ അസി : എക്സൈസ് ഇൻസ്പെക്ടർ ജിജി കെ ഗോപാലിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്പ്രിവൻ്റീവ് ഓഫീസർ ഒ വൈ അൻസാർ, എം ഡി അനിഷ്, സിവിൽ എക്സൈസ് ഓഫീസർ രാജീവ് പി ഭാസ്‌കർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നുതൊണ്ടി മുതൽ തുടർ നടപടികൾക്കായി പീരുമേട് എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.