Header Banner
വാറ്റു ചാരായം പിടിച്ചെടുത്തു

വാറ്റു ചാരായം പിടിച്ചെടുത്തു


ഉപ്പുതറ ബിവറേജസ് ഔട്ട്ലെറ്റിൻ്റെ സമീപത്ത് നിന്നും ഉടമസ്ഥനില്ലാതെ  2.750 ലിറ്റർ വാറ്റു ചാരായം കണ്ടെടുത്തുപീരുമേട് എക്‌സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ജിജി കെ ഗോപാലിന്റെ  നേതൃത്വത്തിൽ ഉപ്പുതറ കരയിൽ നടത്തിയ പരിശോധനയിൽ ഉപ്പുതറ-വളകോട് റോഡരുകിൽ UPA/UV /33-ആം നമ്പർ KSEB വക ഇലക്ട്രിക് പോസ്റ്റിനു സമീപത്ത് നിന്നും ചാരായം കണ്ടെടുത്തത്


 


അബ്കാരി കേസെടുത്തു. കേസ് റെക്കോർഡുകളും തൊണ്ടിമുതലുകളും തുടർനടപടികൾക്കായി പീരുമേട് എക്‌സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ജിജി. കെ. ഗോപാൽ ,പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ് ) നിധിൻ. എ. കുഞ്ഞുമോൻ, സിവിൽ എക്‌സൈസ് ഓഫീസർ രാജീവ്‌. പി. ഭാസ്കർ ,സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ജെയിംസ്. കെ. ഇ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു