ഇ.എസ്.എ വിജ്ഞാപനം: ഇടുക്കിയിലെ അടിയന്തര ഗ്രാമസഭകൾക്ക് അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
ബിന്ദു സന്തോഷ് പണികർ
കുമളി: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശവുമായി (ഇ.എസ്.എ) ബന്ധപ്പെട്ട ഏഴാമത്തെ കേന്ദ്ര കരട് വിജ്ഞാപനത്തിൽ കേരളത്തിന്റെ ശാസ്ത്രീയ നിർദേശങ്ങൾ അവഗണിച്ചതിനെതിരെ ഇടുക്കി ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ സംഘടിപ്പിക്കുന്ന അടിയന്തര 'സ്പെഷ്യൽ പൊതു ഗ്രാമസഭകൾക്ക്' അഴുത ബ്ലോക്ക് പഞ്ചായത്ത് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കുമളിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കരാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്രത്തിന്റെ കർഷകദ്രോഹ നിലപാടിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും വിളിച്ചുചേർക്കുന്ന ഗ്രാമസഭകളിൽ കർഷകരും പൊതുജനങ്ങളും പങ്കെക്കണമെന്ന് അഭ്യത്ഥിക്കുന്നതായും ബ്ലോക്ക് പഞ്ചായത്ത് വിഷയം സംബന്ധിച്ച് പ്രമേയം പാസാക്കി ഈ മാസം 25-ന് ഇടുക്കിയിലെത്തുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറാൻ തീരുമാനിച്ചതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.കേരളത്തിലെ 131 വില്ലേജുകളെ ആദ്യമായി വിജ്ഞാപന പട്ടികയിൽ ഉൾപ്പെടുത്തിയത് മലയോര മേഖലയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി
.
വില്ലേജ് വിഭജനത്തിന്റെ ഭാഗമായാണ് വില്ലേജുകളുടെ എണ്ണം കൂടിയത്. എന്നാൽ വില്ലേജുകളുടെ പേര് പരാമർശിച്ചതുകൊണ്ട് മാത്രം ആ പ്രദേശം മുഴുവൻ ഇ.എസ്.എ ആക്കി മാറ്റരുത്. വിസ്തൃതി സംബന്ധിച്ച് നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ കേന്ദ്ര സർക്കാർ എത്രയും വേഗം നീക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തും ആവശ്യപ്പെടുന്നു

മുൻപ് 2013-ലെ കർശന നിയന്ത്രണങ്ങളെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിന്റെ നിർമ്മാണം പോലും സ്തംഭിച്ച ദുരവസ്ഥ അവർ ഓർമ്മിപ്പിച്ചു.2024 നവംബർ രണ്ടിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ പുതുക്കിയ ശുപാർശയിൽ 98 വില്ലേജുകളിലെ 8,590.69 ചതുരശ്ര കിലോമീറ്റർ ശുദ്ധമായ വനമേഖല മാത്രം ഇ.എസ്.എയിൽ ഉൾപ്പെടുത്താനും, വനമേഖലയല്ലാത്ത ഏലമല സംവരണ പ്രദേശത്തെ 23 വില്ലേജുകളെ പൂർണ്ണമായി ഒഴിവാക്കാനുമാണ് ആവശ്യപ്പെട്ടിരുന്നത്. ഈ ന്യായമായ ശാസ്ത്രീയ നിർദേശങ്ങൾ തള്ളിയതിനെതിരെയുള്ള ശക്തമായ താക്കീതാകും ഗ്രാമസഭകളിൽ ഉയരുന്ന ജനവികാരമെന്ന് ബിന്ദു സന്തോഷ് പണിക്കർ പത്രസമ്മേളനത്തിൽ അറിയിച്ചു