Header Banner
അടിസ്ഥാനസൗകരങൾ ഇല്ലാതെ വാഗമൺ പൈൻകാട് സുരക്ഷാ ആശങ്കയിൽ വിനോദസഞ്ചാരികൾ

അടിസ്ഥാനസൗകരങൾ ഇല്ലാതെ വാഗമൺ പൈൻകാട് സുരക്ഷാ ആശങ്കയിൽ വിനോദസഞ്ചാരികൾ


വാഗമൺ :വാഗമണ്ണിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൈൻകാട് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ശ്വാസംമുട്ടുന്നു. പ്രവൃത്തിദിനങ്ങളിൽ പോലും അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്.



പ്രധാന റോഡിൽ നിന്നും ഫോറസ്റ്റ് അതിർത്തിയിലേക്കുള്ള 200 മീറ്റർ ഭാഗത്ത് യാതൊരുവിധ ജനനിയന്ത്രണവുമില്ല. ഒരുവശത്ത് റിസോർട്ടിന്റെ മതിലും മറുവശത്ത് വഴിയോരക്കച്ചവടക്കാരുമുള്ള ഇടുങ്ങിയ വഴിയിലൂടെ തിങ്ങിഞെരിഞ്ഞാണ് യാത്രക്കാർ കടന്നുപോകുന്നത്. പഞ്ചായത്തിന്റെ പരിധിയിലുള്ള ഈ ഭാഗത്ത് ആളുകളെ നിയന്ത്രിക്കാൻ സ്റ്റാഫില്ലാത്തതിനാൽ കുട്ടികളും മുതിർന്നവരും തിരക്കിൽപ്പെട്ട് താഴെ വീണ് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്.



പ്രവേശന ഫീസ് 40 രൂപയാക്കി ഉയർത്തിയെങ്കിലും ആവശ്യത്തിന് സൗകര്യങ്ങളില്ല. ആയിരക്കണക്കിന് ആളുകൾക്ക് ഉപയോഗിക്കാൻ ആകെ നാല് ടോയ്‌ലറ്റുകൾ (രണ്ട് വീതം) മാത്രമാണുള്ളത്. ഇതിൽ സ്ത്രീകളുടെ ഒരു ടോയ്‌ലറ്റ അടക്കാൻ കഴിയില്ല.. വേനലിൽ വെള്ളം ഇല്ലാത്തതും  വലിയ ദുരിതമാണ്.



അതേസമയം, വെടിക്കുഴിയിൽ നിന്ന് വ്യൂ പോയിന്റ് വഴി പൈൻകാട്ടിന്റെ പ്രധാന കാവടത്തിലേക്കു  പുതിയ ബൈപ്പാസ് റോഡ് നിർമ്മിക്കാനുള്ള പ്രൊപ്പോസലും എസ്റ്റിമേറ്റും സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു. ഇത് പാസായാൽ തിരക്ക് കുറയുകയും പുതിയ വ്യൂ പോയിന്റുകൾ ഉൾപ്പെടുകയും ചെയ്യും.