Header Banner
ഏയർസ്ട്രിപ്പ് യഥാർത്ഥ്യമാകുന്നു

ഏയർസ്ട്രിപ്പ് യഥാർത്ഥ്യമാകുന്നു


 എയർ സ്ട്രിപ്പ് യഥാർഥ്യത്തിലേക്ക്.വണ്ടിപ്പെരിയാർ സത്രത്തിൽ നിർമ്മാണം നിലച്ച എയർ സ്ട്രിപ്പ് എംഎൽഎ യുടെ അവസരയോചിതമായ ഇടപെടലിലൂടെ യഥാർഥ്യമാകുന്നു. 12 കോടിയിലധികം രൂപ ചിലവഴിച്ചു നിർമ്മാണം തുടങ്ങിയെങ്കിലും സാങ്കേതികമായ ചില പ്രശ്നങ്ങളാൽ ഇതിന് നിർമ്മാണം പാതിവഴിയിൽ നിലക്കുകയായിരുന്നു. 



പീരുമേട് എംഎൽഎ സിറിയക് തോമസ് ഇക്കാര്യങ്ങൾ മന്ത്രിതലത്തിൽ എത്തിക്കുകയുo ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ദിനേശ്, ഡി എഫ് ഒ പ്രഫുൽ ആഗ്രവാൽ എന്നിവരുടെ  നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ചർച്ച നടത്തുകയും. ഇതിന്റ അടിസ്ഥാനത്തിൽ എയർസ്ട്രിപ്പിന്റെ ആവിശ്യത്തിനായി വനം വകുപ്പ് വിട്ടുനൽകേണ്ടി വരുന്ന സ്ഥലം റവന്യു ഭൂമി കണ്ടെത്തി നൽകുന്നതിനുള്ള നടപടി ആരംഭിക്കാനും തീരുമാനിച്ചു.