Header Banner
വാഗമൺ വെടിക്കുഴിയിൽ കാട്ടുപോത്തിറങ്ങി: നാട്ടുകാരും തൊഴിലാളികളും ഭീതിയിൽ

വാഗമൺ വെടിക്കുഴിയിൽ കാട്ടുപോത്തിറങ്ങി: നാട്ടുകാരും തൊഴിലാളികളും ഭീതിയിൽ


വാഗമൺ: വെടിക്കുഴിയിലെ ഡയറി യൂണിവേഴ്സിറ്റി ബേസ് ഫാമിനോട് ചേർന്നുള്ള പുതിയ കെട്ടിടത്തിന് സമീപം കാട്ടുപോത്തിൻ പക്കത്തെ കണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. മൂന്ന് കാട്ടുപോത്തുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്.



തൊട്ടടുത്തുള്ള ആലുങ്കൽ പ്രദേശത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കൂടാതെ ഷെഡുകളിലേക്ക് പോകുന്ന തൊഴിലാളികൾ ദിവസവും കടന്നുപോകുന്നത് ഈ വഴിയിലൂടെയാണ്. ഇവരുടെ യാത്രയ്ക്ക് കാട്ടുപോത്തുകളുടെ സാന്നിധ്യം വലിയ ഭീഷണിയാകുന്നു.




ദിവസങ്ങളായി ഭീതി വിതയ്ക്കുന്ന കാട്ടുപോത്തുകളെ പ്രദേശം  ഫോറസ്റ്റ് അധികൃതർ ഇടപെട്ട് തുരത്തണമെന്നും നാട്ടുകാരുടെയും തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കണ
മെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.