കഴിഞ്ഞ രാത്രിയിൽ രണ്ടു വാഹനങ്ങൾ സാമൂഹ്യ വിരുദ്ധർ തകർത്തു. പ്രവർത്തനരഹിതമായ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനെതിരെ നാട്ടുകാർ പഞ്ചായത്തിലും പോലീസിലും ജില്ലാ ഭരണകൂടത്തിലും പരാതി നൽകി.
കഴിഞ്ഞ രാത്രി പുലരുവോളം ഇവിടെ നടന്ന സംഘർഷത്തിൽ രണ്ട് വാഹനങ്ങൾ തകർക്കപ്പെട്ടു. ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നത് തടയണമെന്ന് പഞ്ചായത്ത് അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടതാണ്.
സ്ത്രീകളും വയോധികരും മാത്രം താമസിക്കുന്ന പ്രദേശത്താണ് സാമൂഹ്യ വിരുദ്ധർ താണ്ഡവമാടുന്നത്.
പഞ്ചായത്തിന്റെ അധീനതയിലുള്ള ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. പഞ്ചായത്ത് പോലീസിനെയും സമീപിച്ചു.
നാളുകളായി ഇവിടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടും നടപടി സ്വീകരിക്കാത്ത അധികൃതർക്കെതിരെ വലിയ ആരോപണമാണ് ഉയരുന്നത്.
റോഡിൽ നിന്നാരംഭിക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ വീടുകളുടെ മുൻവശം വരെ എത്തിയിരിക്കുകയാണ്. ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാർ പഞ്ചായത്തിനും പോലീസിനും ജില്ലാ ഭരണകൂടത്തിനും പരാതി നൽകി.




