Header Banner
ഡോ. വി. ആർ. രാജേന്ദ്രന് മംഗളം നാഷണൽ എക്സലൻസ് അവാർഡ്; പുരസ്കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപിയിൽ നിന്നും ഏറ്റുവാങ്ങി

ഡോ. വി. ആർ. രാജേന്ദ്രന് മംഗളം നാഷണൽ എക്സലൻസ് അവാർഡ്; പുരസ്കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപിയിൽ നിന്നും ഏറ്റുവാങ്ങി


ന്യൂഡൽഹി: മാലിന്യസംസ്കരണ-ബയോഗ്യാസ് സാങ്കേതികവിദ്യാരംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി ഈ വർഷത്തെ മംഗളം നാഷണൽ എക്സലൻസ് അവാർഡ് പ്രമുഖ ശാസ്ത്രജ്ഞനും നിർമ്മൽ ബയോ-ജെൻ ടെക്നോളജി മാനേജിംഗ് ഡയറക്ടറുമായ ഡോ. വി. ആർ. രാജേന്ദ്രന് സമ്മാനിച്ചു . ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന മംഗളം പബ്ലിക്കേഷൻസിന്റെ 57-ാം വാർഷികാഘോഷ ചടങ്ങിൽ വെച്ച് കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപിയിൽ നിന്നും അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി



 കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പരിസ്ഥിതി സൗഹൃദ മാലിന്യസംസ്കരണ രംഗത്ത് സജീവമായ ഡോ. വി. ആർ. രാജേന്ദ്രൻ, ഇടുക്കി ജില്ലയിലെ ചക്കുപള്ളം സ്വദേശിയാണ്. ജൈവമാലിന്യങ്ങളിൽ നിന്നും കാര്യക്ഷമമായി ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച അദ്ദേഹം കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ നൂറുകണക്കിന് സ്ഥാപനങ്ങളിൽ വൻകിട പ്ലാന്റുകൾ വിജയകരമായി സ്ഥാപിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലുകൾക്കുള്ള വലിയൊരു അംഗീകാരമാണ് ഈ ദേശീയ പുരസ്കാരം.