വിശുദ്ധ ഫിലോമിനയുടെ നാമധേയത്തിലുള്ള ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ വിശുദ്ധ ഫിലോമിനയുടെ തിരുനാൾ ആഘോഷിച്ചു.
സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ തിരുനാൾ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ഹെമിക് ടോം അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ടോമി മുഖാലയിൽ, വൈസ് പ്രസിഡന്റ് ഷിജോ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ മികച്ച ഹൈസ്കൂളിനുള്ള ഡീൻ കുര്യാക്കോസ് എം.പിയുടെ പുരസ്കാരം ഹൈസ്കൂൾ അധ്യാപകർ ചേർന്ന് ഏറ്റുവാങ്ങി. കാഞ്ഞിരപ്പള്ളി കോ-ഓപ്പറേറ്റീവിൽ മികച്ച യു.പി. സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ട്രോഫിയും യു.പി. സ്കൂൾ അധ്യാപകർ ഏറ്റുവാങ്ങി.
വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. തിരുനാളിനോടനുബന്ധിച്ച് കുട്ടികൾക്കായി പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.
അധ്യാപകരും പി.ടി.എ. അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.


