Header Banner
ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു..

ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു..

 




വന്നിറങ്ങിയ മാവേലിമാരെ ആർപ്പുവിളികളോടെയാണ്  കുട്ടികൾ സ്വീകരിച്ചത്. ആഘോഷം എന്ന പേരിലാണ് ഹൈസ്കൂൾ വിഭാഗം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.



തുടർന്ന് മലയാളി മങ്ക , മാവേലി , സുന്ദരിക്ക് പൊട്ട് തൊടൽ , വടംവലി തുടങ്ങി വിവിധ മത്സരങ്ങളും ഓണാഘോഷത്തോടനുബന്ധിച്ച് നടന്നു.
പി.ടി.എ യുടെ നേതൃത്വത്തിൽ അധ്യാപകരും , രക്ഷകർത്താക്കളും ഒന്നിച്ച് ചേർന്ന് കുട്ടികൾക്ക് വിഭവ സമ്യദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.
ഹയർ സെക്കൻഡറി വിഭാഗത്തിലും വിപുലമായ രീതിയിൽ ഓണാഘോഷം നടന്നു.




ബാച്ചുകൾ തിരിച്ച് ആവേശത്തോടെ ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷമാണ് പരിപാടികൾ ആരംഭിച്ചത്
തുടർന്ന് കുട്ടികളുടെ വിവിധ കലാമത്സരങ്ങളും അരങ്ങേറി. അത്തപൂക്കള മത്സരവും, ആവേശകരമായ വടം വലി മത്സരവും നടന്നു.




കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ എല്ലാവരും ചേർന്ന് ഓണ സദ്യയാക്കി
അസി: മാനേജർ റവ : ഫാ ലിബിൻ വട്ടോത്ത് മുഖ്യാതിഥിയായി പ്രിൻസിപ്പാൾ ജിമ്മി,ഹെഡ്മിസ്ട്രസ്സ് ഹെമിക് ടോം,ടോമി മുഖാലയിൽ,സജിൻ സ്കറിയ, ഷോജി ആൻ്റെണി, ജോജോ സെബാസ്റ്റ്യൻ, റീന ജോസഫ് എന്നിവർ നേതൃത്വം നൽകി.