മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടത്തപ്പെട്ട 47-ാം കേരള പോലീസ് ഫുട്ബോൾ മീറ്റിൽ ഇടുക്കി ജില്ലാ പോലീസ് ടീം രണ്ടാം സ്ഥാനം നേടി. ടൂർണമെന്റിൽ 32 പോലീസ് ടീമുകൾ പങ്കെടുത്തു. ഇടുക്കി പോലീസ് ഫുട്ബോൾ ടീം ആദ്യമായാണ് ഫുട്ബോൾ മീറ്റിൽ ഫൈനൽ മത്സരം കളിക്കുന്നത് എന്ന സവിശേഷതയും ഈ മത്സരത്തിനുണ്ടായിരുന്നു. എട്ടു ഗോളുകൾ നേടിയ ഡി എച്ച് ക്യു സേനാഗം അമൽ സോമൻ ഗോൾഡൻ ബൂട്ട് വിന്നറായി തിരഞ്ഞെടുക്കപ്പെട്ടു.
ഫൈനലിൽ കെ എ പി 2 പാലക്കാട് ജേതാക്കളായി. റണ്ണേഴ്സ്പ്പായ ഇടുക്കി പോലീസ് ഫുട്ബോൾ ടീം ജില്ലാ പൊലീസിന് മാത്രമല്ല ജില്ലയ്ക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്

