Header Banner
ഒ എം എൽ പി "ഓണത്തുമ്പി " ഓണാഘോഷം നടത്തി.

ഒ എം എൽ പി "ഓണത്തുമ്പി " ഓണാഘോഷം നടത്തി.

 


ഒ.എം എൽ. പി സ്‌കൂളിൽ ഓണത്തുമ്പി എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
സ്‌കൂൾ അങ്കണത്തിൽ മാവേലി മന്നനും
മലയാളി മങ്കക്കും സ്വീകരണം നല്കിയതിന് ശേഷമാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്.




കുട്ടികൾക്കായി ബോൾ പാസിംഗ്, വാൽ പറിക്കൽ , കസേര കളി , ബലുൺ പൊട്ടിക്കൽ തുടങ്ങി വിവിധ മത്സരങ്ങളുംകുട്ടികൾക്കായി നടത്തി. മെഗാ തിരുവാതിരയും, വടം വലി മത്സരവും കുട്ടികൾ ഏറെ ആവേശത്തോടെയാണ് വരവേറ്റത്.




അധ്യാപകരും , രക്ഷകർത്താക്കളും ചേർന്ന് കുട്ടികൾക്കായി ഓണ സദ്യയും ഒരുക്കി
സ്‌കൂൾ ഹെഡ് മിസ്ട്രസ് പ്രീതി സെബാസ്റ്റ്യൻ, പി.ടി എ പ്രസിഡണ്ട് മനു ആൻ്റെണി എന്നിവർ നേതൃത്വം നൽകി.