മാട്ടുക്കട്ട ഗവൺമെന്റ് എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കായി വിവിധ ഓണക്കളികളും, കലാപരിപാടികളും സംഘടിപ്പിച്ചു. കസേരകളി, ബോൾ പാസിംഗ്, റൊട്ടികടി, വടംവലി, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങിയ മത്സരങ്ങൾ കാണികൾക്ക് ആവേശം പകർന്നു..കുട്ടികൾക്കൊപ്പം പി.ടി.എ അംഗങ്ങളും; അധ്യാപകരും, ജീവനക്കാരും, പങ്കെടുത്ത വടംവലി മത്സരവും ശ്രദ്ധേയമായി.
പി.ടി.എയുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും കുട്ടികളോടൊപ്പം ഓണസദ്യയിൽ പങ്കുചേർന്നു.
വ്യത്യസ്തവും ആവേശകരവുമായ രീതിയിൽ സംഘടിപ്പിച്ച ഓണാഘോഷം കുട്ടികൾക്കും അധ്യാപകർക്കും, രക്ഷിതാക്കൾക്കും, ഒരുപോലെ സന്തോഷവും ആവേശവും പകർന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് റാണി തോമസ്, പി.ടി.എ പ്രസിഡന്റ് ഷിന്റോ പീറ്റർ,സീനിയർ Ass: മനോജ് കുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.




