കണ്ണംമ്പടി ഗവ. ട്രൈബൽ ഹൈസ്കൂളിൽ ‘പ്രഗതി പൊന്നാവണി’ ഓണാഘോഷം നടന്നു.
മാവേലിയെയും മലയാളിമങ്കയെയും സ്വീകരിച്ച് ഓണാരവത്തോടെ വേദിയിലേക്ക് ആനയിച്ചതോടെയാണ് ഓണാഘോഷങ്ങൾക്ക് തുടക്കമായത്.
ഉപ്പുതറ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹണിമോൾ രാജു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മിഥുൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ചന്ദ്രകുമാർ ഓണസന്ദേശം നൽകി. പ്രധാനാധ്യാപിക വസന്ത മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. അധ്യാപക-രക്ഷാകർതൃ പ്രതിനിധികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
വിഭവസമൃദ്ധമായ ഓണസദ്യയോടെ ‘പ്രഗതി പൊന്നാവണി’ പരിപാടികൾ സമാപിച്ചു.




