ഏലക്കായ്ക്ക് വിപണിയിൽ മോശമല്ലാത്ത വില ലഭിക്കുമ്പോഴും കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനവും രോഗബാധിയും ഉൽപാദനക്കുറവുമാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. നിലവിൽ ഏല ചെടികൾക്ക് വ്യാപകമായി അഴുകലും തട്ടമറിച്ചിലും ബാധിച്ചിരിക്കുന്നു. കായ്കൾ അഴുകി നശിക്കുന്നത് പ്രതിരോധിക്കാൻ കർഷകർ പലവിധ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഇതും ഫലപ്രദമാകുന്നില്ല.
കാലാവസ്ഥാ വ്യതിയാനത്തെ മറികടന്ന് കർഷകർ കഷ്ടപ്പെട്ടാണ് ഏലച്ചെടികൾ പരിപാലിച്ച് മുന്നോട്ട് പോയത്. എന്നാൽ അഴികൾ രോഗവും തട്ടമറിച്ചിലും വ്യാപകമായതോടെ വരുംകാല ഉത്പാദനത്തേയും ഇത് പ്രതികൂലമായി ബാധിക്കും. ബാങ്ക് വായ്പയും മറ്റുമെടുത്ത് ഏലം കൃഷി പരിപാലിച്ച കർഷകർ കടക്കണിയിലേക്ക് കൂപ്പുകുത്തി എന്ന് പറയാം. ഏലം കർഷകരെ നിലനിർത്തുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും സർക്കാർതലത്തിൽ ഇടപെടലുകൾ ഉണ്ടാകണം എന്നതാണ് കർഷകരുടെ ആവശ്യം.


