Header Banner
മുല്ലപെരിയാർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നു

മുല്ലപെരിയാർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നു

 


മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നു; കമ്പം താഴ്‌വരയിലെ കൃഷിയിടങ്ങളിലേക്ക് വെള്ളമൊഴുകിത്തുടങ്ങികുമളി: കമ്പം താഴ്‌വരയിലെ നെൽകൃഷിക്കായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. മാസങ്ങളായി കടുത്ത പ്രതിസന്ധിയിലായിരുന്ന തമിഴ്‌നാട്ടിലെ കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ നടപടി. തേനി എം.പി. തങ്ക തമിഴ് സെൽവൻ, കമ്പം എം.എൽ.എ. ജഗന്നാഥ മിശ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്


.


വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായി തമിഴ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക പൂജകളും അണക്കെട്ടിൽ നടന്നു.കമ്പം താഴ്‌വരയിലെ 14,707 ഏക്കറോളം വരുന്ന നെൽകൃഷിക്കാണ് ഈ വെള്ളം പ്രയോജനപ്പെടുക. കേരളത്തിന് ആവശ്യമായ അരിയും പച്ചക്കറികളും തമിഴ്‌നാടാണ് നൽകുന്നതെന്നും, അതിനാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്താൻ തമിഴ്‌നാട് ആവശ്യപ്പെടുന്നത് ന്യായമാണെന്നും സ്ഥലത്തെത്തിയ കമ്പം എം.എ.ൽ.എ ജഗന്നാഥ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.


 


ജലനിരപ്പ് ഉയർത്തണമെന്ന ആവശ്യം അദ്ദേഹം വീണ്ടും ആവർത്തിച്ചു. ഡാമിൽ നിന്നുള്ള ജലം കൃഷിയിടങ്ങളിലേക്ക് ഒഴുകിയെത്തുന്നതോടെ മേഖലയിലെ കാർഷിക പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകുമെന്നാണ് തമിഴ്‌നാടിന്റെ പ്രതീക്ഷ.