Header Banner
കഞ്ചാവുമിയി യുവാവ് പിടിയിൽ

കഞ്ചാവുമിയി യുവാവ് പിടിയിൽ

 


കഞ്ചാവുമായി യുവാവ് കുമളി പോലീസിന്റെ പിടിയിൽ.കുമളി, അട്ടപ്പള്ളം, പഞ്ചവടി വെയിറ്റിംഗ് ഷെഡ്  ഭാഗത്ത് കടയനാട്ട് വീട്ടിൽ ജസ്റ്റിൻ ജോസഫിനെയാണ് കുമളി പോലീസ് പിടികൂടിയത്. 


 


സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി  കുമളി അട്ടപ്പള്ളം ഭാഗത്ത് കുമളി പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതിയുടെ വീട്ടിൽ നിന്നും 4.33 ഗ്രാം ഗഞ്ചാവുമായി പ്രതി പിടിയിലായത്. സബ് ഇൻസ്‌പെക്ടർ കിഷോർ സണ്ണി ഡി -യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.