Header Banner
തൂക്കുപാലത്ത് വാഹനാപകടം ഒരാൾക്ക് പരുക്ക്

തൂക്കുപാലത്ത് വാഹനാപകടം ഒരാൾക്ക് പരുക്ക്

 


തൂക്കുപാലത്ത് ഓടിക്കൊണ്ടിരുന്ന കാറിനു പിന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്.തോവാളപ്പടി സ്വദേശിയായ ബൈക്ക് ഓടിച്ചിരുന്ന യുവാവിനാണ് പരിക്കേറ്റത്.രാവിലെ പത്തേ കാലോടുകൂടിയാണ് സംഭവം..........





പാമ്പുമുക്ക് ഭാഗത്തുനിന്നും എത്തുകയായിരുന്നു ബൈക്ക് മാർക്കറ്റ് ജംഗ്ഷന് മുൻപിൽ വച്ച് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.ബൈക്കിൽ ഉണ്ടായിരുന്ന യുവാവ് ടാറിങ് റോഡിലേക്ക് തെറിച്ചുവീണാണ് അപകടം ഉണ്ടായത്.യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.കാറിൻറെ പിൻഭാഗം തകർന്നു..നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്.മേഖലയിൽ ഇരുചക്ര വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ തുടർക്കഥയാവുകയാണ്



.രണ്ടുമാസം മുമ്പാണ് നിർത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് ഇരുചക്രവാഹനം ഇടിച്ചുകയറി ഒരാൾക്ക് പരിക്കേറ്റത്.കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് നിരവധി ഇരുചക്ര വാഹന അപകടങ്ങളാണ് മേഖലയിൽ ഉണ്ടായിട്ടുള്ളത്.ഇരുചക്ര വാഹനങ്ങൾ ഉപേക്ഷിക്കുന്ന സംഭവങ്ങളും മേഖലയിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.