സുരക്ഷയും ക്ഷേമവും ഔദാര്യമല്ല, അവകാശമാണ്. സാമൂഹ്യക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയും സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെയും ആണ് ഉപ്പുതറ വില്ലേജ് ഓഫീസിന് മുന്നിൽ പെൻഷൻ ഗുണഭോക്താക്കൾ പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചത്
KSKTU ജില്ലാ സെക്രട്ടറി എം ജെ മാത്യു ഉദ്ഘാടനം ചെയ്തു.കെ.എസ് കെ റ്റി യു മേഖല സെക്രട്ടറി ബെന്നി വർഗീസ് അധ്യക്ഷനായിബിനു ഗോപാലൻകെ കലേഷ് കുമാർ, ,പി .പി പോൾസൻ , എം യു സതീശൻ,ബെന്നി വി , എൻ റ്റി ആൻറ്റപ്പൻ, ഇ വി പുഷ്കരൻ തുടങ്ങിയവർ സംസാരിച്ചു.

