Header Banner
പീരുമേട് താലൂക്ക് ആശുപത്രിയിൽ ഡിവൈഎഫ്ഐയുടെ ഓണസദ്യ.

പീരുമേട് താലൂക്ക് ആശുപത്രിയിൽ ഡിവൈഎഫ്ഐയുടെ ഓണസദ്യ.

 


ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിവരുന്ന പൊതിച്ചോറ് വിതരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ ഏലപ്പാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണസദ്യ നൽകി.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ്. സുധീഷ്, ജില്ലാ പ്രസിഡന്റ് ബി. അനൂപ്, ബ്ലോക്ക് സെക്രട്ടറി പ്രശാന്ത്, പ്രസിഡന്റ് അഫ്സൽ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം സനീഷ്, സിപിഐഎം ഏലപ്പാറ ഏരിയ സെക്രട്ടറി എം. ടി. സജി, പീരുമേട് മേഖലാ സെക്രട്ടറി ആദർശ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



ഉപ്പുതറ, വളക്കോട്, ചീന്തൽ, ആറ്, പശുപ്പാറ തുടങ്ങിയ വിവിധ മേഖലാ കമ്മിറ്റികളിൽനിന്ന് ഓരോരോ വിഭവങ്ങൾ കൊണ്ടുവന്നാണ് സദ്യ ഒരുക്കിയത്.