അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ആലടിയിലാണ് ടോണി തോമസ് ഓഫീസ് തുറന്നിരിക്കുന്നത്. ഇടുക്കി എം എൽ എ റോയി കെ പൗലോസ് ഓഫീസിൻ്റെ ഉത്‌ഘാടനം നിർവ്വഹിച്ചു.ഇടുക്കി ജില്ലാ പഞ്ചായത്തിലെ ഉപ്പുതറ ഡിവിഷനെ പ്രതിനിധീകരിക്കുന്ന ടോണി തോമസ് അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ ആലടിയിലാണ് ഓഫീസ് തുറന്നിരിക്കുന്നത്. ടോണി തോമസിൻ്റെ 34 -ാം ജന്മദിനത്തിലാണ് ഓഫീസ് ഉത്ഘാടനം നടത്തിയത്
ഡിവിഷനിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ്ഓഫീസ് തുറന്നത്.ജില്ലയിലെ ജില്ലാ പഞ്ചായത്തംഗത്തിൻ്റെ ആദ്യ ഓഫീസ് എന്ന റിക്കാർഡും ടോണിക്ക് സ്വന്തമായി മാറി.ഉത്‌ഘാടന യോഗത്തിൽ വെച്ച് ഡിവിഷനിലെ വികസന പ്രവർത്തനങ്ങളുടെ ലോഗോ ജന പ്രതിനിധികൾ്ര ചേർന്ന് പ്രകാശനം ചെയ്തു.
യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് അധ്യക്ഷത വഹിച്ചു അയ്യപ്പൻകോവിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിജയമ്മ ജോസഫ് സ്വാഗതം ആശംസിച്ചു, ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായ ആംഗങ്ങൾ, പാർട്ടി മണ്ഡലം ബ്ലോക്ക് ജില്ല ഭാരവാഹികൾ തുടങ്ങിയവർ ഉത്ഘാടന യോഗത്തിൽ പങ്കെടുത്തു.


