Header Banner
മഹിളാ അസോസിയേഷൻ ധർണ്ണാ സമരം സംഘടിപ്പിച്ചു

മഹിളാ അസോസിയേഷൻ ധർണ്ണാ സമരം സംഘടിപ്പിച്ചു


അഖിലേന്ത്യ മഹിളാ അസോസിസിയേഷൻ്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാരിൻ്റെ സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ ഉപ്പുതറ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണാ സമരം സംഘടിപ്പിച്ചുമഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം ഷീലാ രാജൻ ഉദ്ഘാടനം ചെയ്തു ജിസാ മോൾ നോബർ അധ്യക്ഷയായി


 


സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുക, സ്ത്രീസുരക്ഷാ പെൻഷൻ പുനഃസ്ഥാപിക്കുക,സ്ത്രീവിരുദ്ധ നയങ്ങൾ പിൻവലിക്കുക,തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമരം സംഘടിപ്പിച്ചത്



പ്രകടന പത്രികയിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്നിട്ട് പ്രിയദർശിനിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ ആക്ഷേപിക്കുന്ന  പരാമർശങ്ങളാണ് മന്ത്രിമാർ നടത്തുന്നതെന്നുംസ്ത്രീ സുരക്ഷാ പെൻഷൻ പിൻവലിച്ച് പാവപ്പെട്ട വീട്ടമ്മമാരെ ദുരിതത്തിലാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ഉത്ഘാടന പ്രസംഗത്തിൽ ഷീല രാജൻ പറഞ്ഞു


മഹിളാ അസോസിയേഷൻ ഭാരവാഹികളായ ബിന്ദു സജീവ്,റോസമ്മ ഫ്രാൻസിസ്, രാജ ബിന്ദു എന്നിവർ പ്രസംഗിച്ചു.