ആദിവാസി ക്ഷേമസമിതി ,ഇടുക്കി ജില്ലക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ആദിവാസി ദിനം ആചരിച്ചു.വെൺമണി എം.ജി. ഹാളിൽ നടന്ന പരിപാടി ആദിവാസി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറി, പി.കെ.വിജയകുമാർ , ഉദ്ഘാടനം ചെയ്തു.
ഓഗസ്റ്റ് 9 ലോക ആദിവാസി ദിനത്തോട് അനുബന്ധിച്ച് A. K.S. ഇടുക്കി ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ ആദിവാസി ദിനാചരണം നടത്തി.A.K .S . ജില്ലാ പ്രസിഡന്റ് കെ.എ. ബാബു, പതാക ഉയർത്തി, തുടർന്ന്
വെൺമണി എം .ജി . ഹാളിൽ നടന്ന പരിപാടിയിൽ ആദിവാസി ക്ഷേമ സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എ. ബാബു അധ്യക്ഷത വഹിച്ച യോഗം A .K.S. സംസ്ഥാന സെക്രട്ടറി പി.കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു
എ.എസ്. ജില്ലാ രക്ഷാധികാരി റോമിയോ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വരെയും ചടങ്ങിൽ ആദരിച്ചു.വിവിധ ഗോത്രകലാ പരിപാടികളും വേദിയിൽ അരങേറി



