ഉപ്പുതറ . പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ. മത്തായിപ്പാറ പാലക്കാവ് കിഴക്കേവേലിക്കകത്ത് ബിജോയി സെബാസ്റ്റിയൻ(42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരിയിൽ എറണാകുളത്തുവച്ചും പ്രതിയുടെ വീട്ടിൽവച്ചും പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. പ്രതിയേ തൊടുപുഴ കോടതിയിൽ ഹാജരാക്കി പീരുമേട് കോടതിയിൽ റിമാൻഡ് ചെയ്തു
