പ്രതിപക്ഷ സമര പോരാട്ടത്തിന് യൂത്ത് കോൺഗ്രസ്സിന് ലഭിച്ച അംഗികാരമാണ് ഒ.ജെ ജെനിഷിൻ്റെ മന്ത്രിസ്ഥാനമെന്ന് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ
പത്ത് വർഷത്തെ പ്രതിപക്ഷ സമര പോരാട്ടത്തിന് യൂത്ത് കോൺഗ്രസ്സിന് ലഭിച്ച അംഗികാരമാണ് അഡ്വ.ഒ.ജെ ജെനിഷിൻ്റെ മന്ത്രിസ്ഥാനമെന്ന് യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ.
യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഉപ്പുതറ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി ഇന്ദിര ഭവനിൽ സംഘടിപ്പിച്ച സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതാക ഉയർത്തിയ ശേഷം കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ഓഫിസിൽ സ്ഥപാക ദിനാചരണ യോഗവും മധുര വിതരണവും നടന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പോഷക യുവജന സംഘടനയായി 1960 ൽ ആരംഭിച്ച യൂത്ത് കോൺഗ്രസ് 66 വർഷമായി ഇന്ത്യയിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായി യുവജനങ്ങൾക്കായി നടത്തിയ പോരാട്ടങ്ങൾ ഇന്ത്യാ ചരിത്രത്തിൽ വിസ്മരിക്കാനാവാത്തതാണെന്നും പത്ത് വർഷം ഭരണപക്ഷ ത്തിരുന്നപ്പോൾ നാട്ടിലെ യുവജനങ്ങൾക്കായ് ശബ്‌ദിക്കാത്ത DYFI ഇപ്പോൾ നടത്തുന്ന സമരാഭസങ്ങൾ പൊതുജനങ്ങൾ തിരിച്ചറിയുമെന്നുംഫ്രാൻസിസ് അറക്കപ്പറമ്പിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിബിൻ ജോയി അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡൻ്റ് ജോർജ് ജോസഫ് കുറുമ്പുറം,മണ്ഡലം പ്രസിഡണ്ട് ഷാൽ വി.എസ്,നേതാക്കളായ പി.എം വർക്കി, പി .ടി തോമസ് ,ജോണി ഇഞ്ചി പറമ്പിൽ,ഡെന്നി കല്ലൂരാത്ത്,ടിനു ദേവസ്യ, സന്തോഷ് രാജൻ , പി ഷിബിൻ അർണോൾഡ് സെബാസ്റ്റ്യൻ, അലൺ ചെറ്റയിൽ എന്നിവർ സംസാരിച്ചു..



