Header Banner
സ്വാതന്ത്ര്യ ദിന സ്പെഷ്യൽ ഗ്രാമസഭ നടത്തി

സ്വാതന്ത്ര്യ ദിന സ്പെഷ്യൽ ഗ്രാമസഭ നടത്തി



പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല രാജൻ ഉത്ഘാടനം ചെയ്തുഅഡ്വ: ബിജു ചെംപ്ലാവൻ അധ്യക്ഷനായി



ഉപ്പുതറ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ  ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്രതിരോധ മരുന്ന് വിതരണവും നടത്തിരാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ മഹത് വചനങ്ങളിൽ ശുചിത്വത്തിന് പ്രാധാന്യം നല്കുന്നുണ്ടെന്നും 


ഇന്ത്യയുടെ ആത്മാവുറങ്ങുന്നത് ഗ്രാമങ്ങളിലാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളത്  അദ്ദേഹത്തിൻ്റെ ദീർഘ വീക്ഷണത്തിന് ഉദാഹരണമാണെന്നും ഷീലാ രാജൻ സ്വാതന്ത്ര ദിന സന്ദേശത്തിൽ പറഞ്ഞു



ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമണി രൂപേഷ് അംഗങ്ങളായ ജോസഫ്, ജോസ് മാത്യു, നിഷ പ്രദീപ്, വിജിമോൾ പി.സി  , എന്നിവർ പ്രസംഗിച്ചുവിവിധ വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങൾ, ആയുർവേദ ആശുപത്രി ജീവനക്കാർ, എന്നിവർ നേതൃത്വം നൽകി.