കർഷക കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണം നടന്നു ഷാജി മണ്ഡപത്തിക്കുന്നേലാണ് പുതിയ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായി ചുമതലയേറ്റത്.യോഗം കർഷക കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് ഉത്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് സണ്ണി മഞ്ഞനാമറ്റം മാറിയ സാഹചര്യത്തിലാണ്ഷാജി മണ്ഡപത്തിൽ കുന്നേൽ നിയമിതിനായത്.കഴിഞ്ഞ കുറെക്കാലമായി മികച്ച രീതിയിലാണ് കർഷക കോൺഗ്രസ്ഉപ്പുതറയിൽ പ്രവർത്തിക്കുന്നത്. മണ്ഡലം കമ്മറ്റി ഓഫീസിൽ വെച്ചാണ് പുതിയതായി നിയമിതനായ ഷാജി ചുമതല യേറ്റത്
യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷാൽ വെട്ടിക്കാട്ടിൽ ബ്ലോക്ക് പ്രസിഡൻ്റ് ജോർജ് ജോസഫ് അഡ്വ :അരുൺ പൊടിപാറ പി എം വർക്കി പൊടിപാറ, ഗ്രാമ പഞ്ചായത്ത് അംഗം ശിവൻകുട്ടി, ജോണി ഇഞ്ചിപ്പറമ്പിൽ, പി ടി തോമസ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ലാലി തോമസ് തുടങ്ങിയവർ സംസാരിച്ചു.മണ്ഡലം കമ്മറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷമാണ് ചടങ്ങ് ആരംഭിച്ചത്.


