Header Banner
ഇടുക്കി ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ നടന്നു

ഇടുക്കി ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ നടന്നു

 


ഇടുക്കി ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടന്നു.  ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ചു. മാര്‍ച്ച് പാസ്റ്റിനു ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.


രാജ്യത്തെ മതേതരമൂല്ല്യങ്ങൾ സംരക്ഷിക്കാൻ നാം പ്രതിഞ്ജബദ്ധരാണെന്നും അതിനായി ഒറ്റക്കെട്ടായി നാം പരിശ്രമിക്കണമെന്നും അനൂപ് ജേക്കബ് പറഞ്ഞു. കേരളത്തിൽയു.ഡി എഫ് സർക്കാർ വാഗ്ദാനങ്ങൾ കൃത്യമായി പാലിച്ചുവരികയാണെന്നും വയോജനവകുപ്പു പോലെയുള്ള വകുപ്പുകൾ രാജ്യത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.റോയി കെ പൗലോസ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല സ്റ്റീഫൻ,ത്രിതല പഞ്ചായത്തു പ്രതിനിധികൾജില്ലാ കളക്‌ടർ ദിനേശൻ ചെറുവാട്ട്,


 



ജില്ലാ പോലീസ് മേധാവി  എ പി നസിംഎന്നിവർ പങ്കെടുത്തു.ഇടുക്കി ഹെഡ്ക്വാര്‍ട്ടേഴ്‌സ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ ജമാല്‍ പി.എച്ച്. പരേഡ് കമാന്‍ഡറായിരുന്നു.  പരേഡ് കമാന്‍ഡര്‍മാര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു .കുളമാവ് ജവഹര്‍ നവോദയ വിദ്യാലയ, വാഴത്തോപ്പ് സെന്റ്. ജോര്‍ജ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം ആലപിച്ചു.



പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍സിസി സീനിയര്‍ ഡിവിഷന്‍, എന്‍സിസി ജൂനിയര്‍ ഡിവിഷന്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ബാന്‍ഡ് സംഘങ്ങള്‍  എന്നിവര്‍ പരേഡില്‍ അണിനിരന്നു. വാഴത്തോപ്പ് സെന്റ്. ജോര്‍ജ് എച്ച്എസ്എസ്, പാവനാത്മ കോളേജ്, മുരിക്കാശേരി, സയണ്‍ പബ്ലിക് സ്‌കൂള്‍, ജവഹര്‍ നവോദയ, പൈനാവ് എംആര്‍എസ്, എസ്എന്‍എച്ച്എസ്എസ് നങ്കി സിറ്റി, ഫാത്തിമ മാത കോളേജ്, കൂമ്പന്‍പാറ, കേന്ദ്രീയ വിദ്യാലയ, പൈനാവ് എന്നീ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിവിധ വിഭാഗങ്ങളിലായി പരേഡില്‍ പങ്ക